സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനം

കണ്ടല്ലൂർ മേഖലയിലെ ലൈബ്രറി സമ്പൂർണ ഡിജിറ്റെെസേഷൻ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കൃഷ്ണപുരം മേഖലാ സമിതി ഡിജിറ്റൈസേഷൻ പ്രഖ്യാപന സമ്മേളനം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ടി അമ്പിളിക്കല ഉദ്ഘാടനംചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് കെ കെ അനിൽ കുമാർ പ്രഖ്യാപനം നടത്തി. കൺവീനർമാരായ ഗോപാലകൃഷ്ണപിള്ള, എസ് എസ് നായർ, എസ് നസിം, ഉദയകുമാർ, സി എ അരുൺകുമാർ, പി കലേശൻ എന്നിവർ സംസാരിച്ചു. കണ്ടല്ലൂർ മേഖലയിലെ 13 ലൈബ്രറികളും ഇൻഫോലൈബ്രറി പ്ലാറ്റ്ഫോം വഴി സമ്പൂർണ ഡിജിറ്റൈസേഷൻ നേട്ടം കൈവരിച്ചു. പ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി നടത്തി. ജില്ലാ കൗൺസിലംഗം കീച്ചേരിൽ ശങ്കരപ്പിള്ള അധ്യക്ഷനായി. താലൂക്ക് കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷൈനി, മേഖല കൺവീനർ ആർ രാജ്മോഹൻ, ഡോ. പി രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.









0 comments