ad
Deshabhimani

അസ്‌തമിക്കയില്ല നിത്യതാരകേ...

yechuri

മാവേലിക്കരയിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണയോഗം ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 01:11 AM | 1 min read

ആലപ്പുഴ

സിപിഐ എം ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഓർമ പുതുക്കി നാട്‌. ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ശക്‌തനായ വക്‌താവായിരുന്ന നേതാവിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ സംസ്ഥാനമാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആയ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സിപിഐ എം മാവേലിക്കര ഏരിയാ കമ്മിറ്റി നഗരസഭ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണ യോഗം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. കെ മധുസൂദനൻ അധ്യക്ഷനായി. മുരളി തഴക്കര, കോശി അലക്സ്, എം എസ് അരുൺ കുമാർ എംഎൽഎ, ലീല അഭിലാഷ്, ജി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home