ad
Deshabhimani

ശിവരാമൻ ചെറിയനാടിനെ അനുസ്‌മരിച്ചു

anusmaranam

ശിവരാമൻ ചെറിയനാട് അനുസ്മരണയോഗം കെ മധുസൂദനൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 01:09 AM | 1 min read

മാവേലിക്കര

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായിരുന്ന ശിവരാമന്‍ ചെറിയനാടിന്റെ ഏഴാം ചരമവാര്‍ഷികം പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ ആചരിച്ചു. വീട്ടുവളപ്പിൽ, സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം ചേർന്ന അനുസ്മരണയോഗം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ് ജയദേവ് പാറയ്ക്കാട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, ഇലിപ്പക്കുളം രവീന്ദ്രൻ, പ്രൊഫ. വി ഐ ജോൺസൺ എന്നിവർ സംസാരിച്ചു. ഗോപകുമാർ വാത്തികുളം സ്വാഗതവും എ ശ്രീപ്രിയ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home