ad
Deshabhimani

എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു

എൻആർഇജി വർക്കേഴ്സ് യൂണിയൻ വെൺമണി പഞ്ചായത്തു കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ 
പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ്  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 19, 2026, 12:37 AM | 1 min read

ചെങ്ങന്നൂർ

എൻആർഇജി വർക്കേഴ്‌സ് യൂണിയൻ വെൺമണി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ,വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ വെൺമണി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ അധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെബിൻ പി വർഗീസ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മായാദേവി, ഷൈല വിജയൻ, പി ആർ രമേശ് കുമാർ, എ കെ ശ്രീനിവാസൻ, കെ വി ജഗന്നാഥൻ, ബീന, ജയശ്രീ, പി സി അജിത എന്നിവർ സംസാരിച്ചു. ​ യൂണിയൻ മുളക്കുഴ പഞ്ചായത്തു കമ്മിറ്റി മുളക്കുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തി. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ആർ രാജശ്രീ അധ്യക്ഷയായി.ജില്ലാകമ്മിറ്റി അംഗം പി എസ് ഗോപാലകൃഷ്ണൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എസ് ഷിജു, കെ ആർ രാധാഭായി, ആർ സുജാത, എ ആർ രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home