Deshabhimani

ദേശീയപാത വികസന രൂപരേഖ പരിഷ്‌കരിക്കണം

എംഎൽഎയും നഗരസഭാധ്യക്ഷനും കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

MLA

പി പ്രസാദ്‌ എംഎൽഎയും നഗരസഭാധ്യക്ഷൻ എസ്‌ സോബിനും ഡൽഹിയിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയെ സന്ദർശിച്ച്‌ ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:17 AM | 1 min read

സ്വന്തംലേഖകൻ

ചേർത്തല

ദേശീയപാത വികസനത്തിൽ ചേർത്തല നഗരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയെ സന്ദർശിച്ച്‌ പി പ്രസാദ്‌ എംഎൽഎയും നഗരസഭാധ്യക്ഷൻ എസ്‌ സോബിനും അവതരിപ്പിച്ചു. ചൊവ്വാഴ്‌ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്‌ച. പ്രശ്‌നങ്ങൾ അനുഭാവപൂർവം ശ്രവിച്ച മന്ത്രി ദേശീയപാത ബോർഡിനോട്‌ റിപ്പോർട്ട്‌ തേടി. ​ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണമെന്ന ആവശ്യം മന്ത്രിയെ വസ്‌തുതകൾ നിരത്തി അറിയിച്ചു. റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ അശാസ്‌ത്രീയമായാണ്‌ ദേശീയപാത അതോറിറ്റി നിർമാണം നടത്തുന്നത്‌. റെയിൽവേ സ്‌റ്റേഷന്റെയും കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെയും വികസനം തടയുന്ന രീതിയിലാണ്‌ നിർമാണം. മൊബിലിറ്റി ഹബ്ബിനും റെയിൽവേ സ്‌റ്റേഷനും ഇടയിലെ ഗതാഗതം തടഞ്ഞാണ്‌ നിലവിലെ നിർമാണ രൂപരേഖ. ​റെയിൽവേ സ്‌റ്റേഷനുമുന്നിൽ ഉയരപ്പാതയോ, അടിപ്പാതയോ ഒരുക്കാതെ അടച്ചുകെട്ടിയുള്ള നിർമാണം യാത്രക്കാർക്ക്‌ കടുത്ത ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കും. എക്‌സ്‌റേ കവലയിൽനിന്ന്‌ കെഎസ്‌ആർടിസി ദീർഘദൂര ബസുകൾക്ക്‌ നഗരത്തിലേക്ക്‌ വരാനും പോകാനും സാധിക്കാത്ത രൂപത്തിലാണ്‌ അവിടത്തെ ഉയരപ്പാത നിർമാണം. പ്രശ്‌നപരിഹാരത്തിന്‌ റാന്പ്‌ നിർമാണം പദ്ധതിയിലില്ലെന്ന്‌ എംഎൽഎയും നഗരസഭാധ്യക്ഷനും മന്ത്രിയെ ബോധ്യപ്പെടുത്തി. ചേർത്തലയുടെ ഉപഹാരം മന്ത്രിക്ക്‌ എംഎൽഎ കൈമാറി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home