പാഴ്സൽ ലോറി തടഞ്ഞ് പണംതട്ടിയ കേസ്
മുഖ്യപ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും

കായംകുളം
ദേശീയപാതയിൽ രാമപുരം ജങ്‌ഷന് സമീപം പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ പൊലീസ് പിടിയിലായ മുഖ്യപ്രതി തമിഴ്നാട് കുംഭകോണം സ്വദേശി മരിയപ്പനെ (സതീഷ്) പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി കരീലക്കുളങ്ങര പൊലീസ് കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. തമിഴ്നാട്ടിലെ അറിയപ്പെടുന്ന ബിജെപി നേതാവടക്കം ആറ് പ്രതികളെ ഇതിനകം പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒമ്പതംഗ സംഘമാണ് പണം തട്ടിയത്. പ്രധാന സൂത്രധാരനാണ് അറസ്‌റ്റിലായ മരിയപ്പൻ. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.










0 comments