ഡോക്‌സി വാഗൺ പര്യടനം നടത്തി

ഡോക്‌സി വാഗൺ പര്യടനം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ വേണുഗോപൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ
എലിപ്പനി നിയന്ത്രണ പരിപാടിയുടെ ഭാഗമായ ഡോക്‌സി വാഗൺ പര്യടനം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ വേണുഗോപൽ ഫ്ലാഗ് ഓഫ് ചെയ്‌തു. കണിയാംകുളം ജങ്‌ഷൻ, എ എൻ പുരം വിളഞ്ഞൂർ ക്ഷേത്രം, മുക്കവലയ്‌ക്കൽ, കൊല്ലെക്കാട് എന്നിവിടങ്ങളിൽ സന്ദർശിച്ച് പൊതുജനങ്ങൾക്ക് എലിപ്പനി പ്രധിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ വിതരണവും ബോധവൽക്കരണവും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ എൻ ജിജോ ക്ലാസ് നയിച്ചു.









0 comments