വെറ്റില കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം: കർഷകസംഘം

കർഷകസംഘം ചാരുംമൂട് ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
വെറ്റില കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ചാരുംമൂട് ഏരിയ സമ്മേളനം. വെറ്റില കൃഷിക്ക് സബ്സിഡി നൽകണമെന്നും രാസവള സബ്സിഡി എടുത്തുകളഞ്ഞ കേന്ദ്ര നിലപാട് തിരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂൾ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എസ് രാമകൃഷ്‌ണൻ അധ്യക്ഷനായി. കെ എം രവി, ഡി സന്തോഷ്‌കുമാർ, അജികുമാർ, ഏരിയ സെക്രട്ടറി ആർ ശശികുമാർ, ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, കെ എൻ രവി, കൃഷ്‌ണകുമാർ താമരക്കുളം, സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം മുരളി തരക്കര, സിഐടിയു ഏരിയ സെക്രട്ടറി വി വിനോദ്, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ബി അശോക്‌കുമാർ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ആർ ബിനു, പികെഎസ് ഏരിയ സെക്രട്ടറി ടി പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: എസ് രാമകൃഷ്‌ണൻ (പ്രസിഡന്റ്), ആർ ശശികുമാർ (സെക്രട്ടറി), ബി അശോക്‌കുമാർ (ട്രഷറർ).










0 comments