ad
Deshabhimani

പ്രതിഷ്‌ഠാ വാർഷികം നടന്നു

SNDP

എസ്എൻഡിപി വേടരപ്ലാവ് 2836-‑ാം നമ്പർ ശാഖാ വാർഷികത്തിന്റെയും 
ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന 
അനുമോദന സമ്മേളനം ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 19, 2026, 12:03 AM | 1 min read

ചാരുംമൂട്

എസ്എൻഡിപി വേടരപ്ലാവ് 2836–-ാം നമ്പർ ശാഖയിൽ 43–-ാമത് ശഖാ വാർഷികവും എട്ടാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ വാർഷികവും നടന്നു. കലശപൂജയ്‌ക്കും കലശാഭിഷേകത്തിനും ശിവഗിരിമഠം വിശാലാനന്ദ സ്വാമികൾ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന്‌ നടന്ന അനുമോദനസമ്മേളനം യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്‌തു. ശാഖാ പ്രസിഡന്റ്‌ ഡി വിജയൻ അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്രയും ചികിത്സാസഹായ വിതരണം വനിതാ യൂണിയൻ ചെയർപേഴ്സൺ രേഖ സുരേഷും നടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വി വിഷ്‌ണു, ശശി സ്‌റ്റീൽ ലാൻഡ്, ഷിബു കൊട്ടയ്‌ക്കാട്ടുശേരി, വനിതാസംഘം യൂണിയൻ കൺവീനർ ഷീല സോമൻ, ശാഖാ സെക്രട്ടറി ബി തുളസീദാസ്, വൈസ്‌പ്രസിഡന്റ്‌ ഷീജ ശശി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home