ചുനക്കരയിൽ ചെണ്ടുമല്ലിച്ചന്തം

ചുനക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചുനക്കര മൂന്നാം വാർഡിലെ ഓണക്കാല ചെണ്ടുമല്ലി വിളവെടുപ്പ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര കുടുംബശ്രീ സിഡിഎസ് മൂന്നാം വാർഡിലെ ഭൂമിക, തനിമ ജെഎൽജി ഗ്രൂപ്പുകളുടെ ചെണ്ടുമല്ലി വിളവെടുത്തു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന, സിഡിഎസ് ചെയർപേഴ്സൺ ഗീത സുനി, കുടുംബശ്രീ മെമ്പർ സെക്രട്ടറി വിജയേഷ് പി പിള്ള എന്നിവർ പങ്കെടുത്തു. തോട്ടം കാണാൻ നിരവധി ആളുകളെത്തുന്നുണ്ട്. ബുക്കിങ്ങും ഇതിനോടകം ആരംഭിച്ചു. വരുംവർഷം കൂടുതൽ വാർഡുകളിലേക്ക് കൃഷി വ്യപിപ്പിക്കുമെന്ന തീരുമാനത്തിലാണ് പഞ്ചായത്ത്.










0 comments