ad
Deshabhimani

ഓട്ടത്തിനിടെ കാറിന്‌ തീപിടിച്ചു

തട്ടാരമ്പലം മാന്നാർ സംസ്ഥാന പാതയിൽ തീപിടിച്ച കാർ

തട്ടാരമ്പലം മാന്നാർ സംസ്ഥാന പാതയിൽ തീപിടിച്ച കാർ

വെബ് ഡെസ്ക്

Published on Aug 25, 2026, 01:37 AM | 1 min read

മാന്നാർ
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തട്ടാരമ്പലം മാന്നാർ സംസ്ഥാന പാതയിൽ ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്താണ് കാറിന് തീപിടിച്ചത്. യാത്രക്കാരായ നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കൾ രാത്രി 10.45നാണ് സംഭവം. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയുടെ കാറാണ് കത്തിയത്. ​കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് തന്നെ പുറത്തിറങ്ങി അടുത്തുള്ള വീട്ടിലേക്ക് ഓടി മാറി. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home