ad
Deshabhimani

കിടപ്പുരോഗികൾക്ക് തണലായി ‘കനിവ്'

തൃക്കാക്കരയിൽ ഗൃഹസന്ദർശനവും 
ഓണസമ്മാനവിതരണവും നടത്തി ​

kanivu

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഈസ്റ്റ് മേഖലാ 
കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹസന്ദർശനത്തിൽ ഓണസമ്മാനം നൽകുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 02:22 AM | 1 min read

തൃക്കാക്കര


രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ആശ്വാസവും ഓണനാളുകളിൽ സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഓണസമ്മാനവിതരണവും സംഘടിപ്പിച്ചു.


കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണസമ്മാനങ്ങളും ആശംസകളും കൈമാറി. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ഭവനസന്ദർശനവും ആശ്വാസപ്രവർത്തനങ്ങളും നടന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, പാലിയേറ്റീവ് ലോക്കൽ ചെയർമാൻ ടി എ സുഗതൻ, എൻ കെ പ്രദീപ്, കെ വി അഷറഫ്, ബഷീർ മരക്കാർ, എം എസ് സുമേഷ്, പി എസ് ജാതവേദൻ എന്നിവർ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home