ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കം

പോരാട്ടക്കൊടി ഉയർന്നു

dyfi

ഡിവെെഎഫ്ഐ ജില്ലാ സമ്മേളനത്തിന‍് തുടക്കംകുറിച്ച‍‍് സ. പുഷ‍്പൻ നഗറിൽ സ്വാഗതസംഘം കൺവീനർ എം എസ് അരുൺകുമാർ എംഎൽഎ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 02:25 AM | 1 min read

സ്വന്തം ലേഖകൻ

മാവേലിക്കര

അവകാശ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന സ്‌മരണകളുമായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ ശുഭ്രപതാക ഉയർന്നു. സ്വാഗതസംഘം കൺവീനർ എം എസ് അരുൺകുമാർ എംഎൽഎ പൊതുസമ്മേളനനഗറിൽ സ. ( സ. പുഷ്പൻ നഗർ) പതാക ഉയർത്തി. പ്രതിനിധി സമ്മേളന നഗറിലെ സ്തംഭത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ്‌ ശാമുവേൽ അഗ്നിപകർന്നു. പ്രതിനിധി– പൊതുസമ്മേളന നഗറുകളിൽ ഉയർത്തുന്ന പതാകകളുമായി ചാരുംമൂട് കരിമുളയ്‌ക്കലിലെ ജി ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ജാഥ ആരംഭിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പതാകകൾ ക്യാപ്റ്റൻ എസ് സുരേഷ്‌കുമാറിന് കൈമാറി ഉദ്ഘാടനംചെയ്തു. പ്രതിനിധി സമ്മേളനനഗറിൽ സ്ഥാപിച്ച ദീപശിഖ കുറത്തികാട് വി അജിത്ത് രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ക്യാപ്റ്റൻ രമ്യ രമണന് കൈമാറി ജാഥ ഉദ്ഘാടനംചെയ്തു. അത്‌ലീറ്റുകൾ ദീപശിഖയേന്തി. പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം ചുനക്കരയിൽ സുരേഷ് രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ക്യാപ്റ്റൻ സി ശ്യാംകുമാറിന് കൈമാറി ജാഥ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ ജി അജയകുമാർ പൊതുസമ്മേളന നഗറിൽ പതാകകളും കൊടിമരവും ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ജി അജയകുമാർ ദീപശിഖ ഏറ്റുവാങ്ങി. അജ്മൽ ഹസൻ, ദിനൂപ് വേണു, പി എ അഖിൽ, എ എ അക്ഷയ്, എസ് മുകുന്ദൻ, പി എ അൻവർ, വിഷ്ണു ഗോപിനാഥ്, സെൻ സോമൻ, അനുപമ സൈജു, സന്ദീപ് ശിവരാമൻ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home