തട്ടാരമ്പലം‑-മാന്നാർ റോഡ് ഇന്ന് സമർപ്പിക്കും

നവീകരിച്ച തട്ടാരമ്പലം‑-മാന്നാർ റോഡ്
മാന്നാർ
പൊതുമരാമത്ത് വകുപ്പ് റിന്യുവൽ പദ്ധതിയിൽ 4.50 കോടി രൂപ ഉപയോഗിച്ച് 8.2 കിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിച്ച തട്ടാരമ്പലം -മാന്നാർ റോഡ് ബുധൻ വൈകിട്ട് അഞ്ചിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. വലിയപെരുമ്പുഴ പാലത്തിന് സമീപം ആഴാത്ത് ജങ്ഷനിൽ മന്ത്രി സജി ചെറിയാൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. എം എസ് അരുൺകുമാർ എം എൽ എ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും.








0 comments