തങ്കമ്മയ്ക്ക് ഇനി പുതിയവീട്ടിൽ സുരക്ഷിത ജീവിതം

മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പള്ളിക്കൂടംപറമ്പിൽ തങ്കമ്മയ്ക്ക് പി കെ കാളൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ പി പി ചിത്തരഞ്ജൻ എംഎൽഎ കൈമാറുന്നു
മാരാരിക്കുളം
മാരാരിക്കുളം സൗത്ത് പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ പള്ളിക്കൂടംപറമ്പിൽ തങ്കമ്മയ്ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പി കെ കാളൻ പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി തങ്കമ്മയ്ക്ക് വീട് നിർമിച്ചു നൽകി. പദ്ധതിയിൽ നിർമിച്ച ഇരുപത്തിമൂന്നാമത്തെ വീടാണ് തങ്കമ്മയുടെത്. ജില്ലയിൽ പദ്ധതിക്കായി സർക്കാർ അനുവദിച്ചത് അഞ്ച് കോടി രൂപയാണ്. പത്തരലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്ക് വീട് നിർമിച്ചു നൽകിയത്.പദ്ധതിയിലൂടെ 68 വീടുകൾ നവീകരിച്ചു. 44 വീടുകളിൽ വീണ്ടും നവീകരണപ്രവർത്തനങ്ങൾ നടത്തി വരുന്നു. പി പി ചിത്തരഞ്ജൻ എം എൽ എ വീടിന്റെ താക്കോൽ കൈമാറി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സൈമൺ ജോൺകുട്ടി, മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം ശരത് മോൻ, സി ഡി എസ് ചെയർപേഴ്സൺ ടി സുശീല, മെറ്റൽഡ മാർട്ടിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്, പ്രോഗ്രാം മാനേജർ മോള്‍ജി ഖാലിദ് എന്നിവർ സംസാരിച്ചു.










0 comments