ടി കുഞ്ഞുപിള്ള സ്‌മാരക നാടകോത്സവം തുടങ്ങി

നൂറനാട് പടനിലം പ്രതിഭ യുവശക്തി സംഘടിപ്പിച്ച ടി കുഞ്ഞുപിള്ള സ്‌മാരക അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായ പൊതുമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് പടനിലം പ്രതിഭ യുവശക്തി സംഘടിപ്പിച്ച മൂന്നാമത് ടി കുഞ്ഞുപിള്ള സ്‌മാരക അഖില കേരള നാടകോത്സവം തുടങ്ങി. പടനിലം ക്ഷേത്രമൈതാനിയിൽ സജ്ജമാക്കിയ ഭാസ്‌കരൻപിള്ള നഗറിൽ നടക്കുന്ന നാടകോത്സവം ശനിയാഴ്‌ച സമാപിക്കും. ദിവസവും രാത്രി ഏഴിനാണ് നാടകം ആരംഭിക്കുന്നത്. നാടകോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നാടകോത്സവം നാടക– സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനംചെയ്‌തു. കൺവീനർ അഡ്വ. ബി ശ്രീകുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് വി പി സോണി, ബ്ലോക്ക് പഞ്ചായത്തംഗം എസ് ബൃന്ദ, പഞ്ചായത്തംഗങ്ങളായ ബി ശിവപ്രസാദ്, ശ്രീകല സുരേഷ്, ആർ വിഷ്‌ണു, സാഹിത്യകാരൻ വിശ്വൻ പടനിലം, പടനിലം ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ രമേശ്, പ്രതിഭ സെക്രട്ടറി കെ പി സുഭാഷ്, സുകുമാർ ബാബു, വിവേക് ശശിധരൻ, ആർ ബാലകൃഷ്‌ണൻ, ജലജ ഓമനക്കുട്ടൻ, എസ് വിവേക് എന്നിവർ സംസാരിച്ചു.










0 comments