ad
Deshabhimani

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്

ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 16, 2026, 02:42 AM | 1 min read

ആലപ്പുഴ

രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ ആചരിച്ചു. ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തിൽ മന്ത്രി എം ലിജു ദേശീയ പതാക ഉയര്‍ത്തി. സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൊലീസ്, എക്‌സൈസ്, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ് പിസി തുടങ്ങിയ വിഭാഗങ്ങളുടെ 13 പ്ലറ്റൂണുകളും ആറ്‌ ബാൻഡ്‌ സംഘങ്ങളും പരേഡിന് അണിനിരന്നു. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. ചേർത്തല പൊലീസ് ഇൻസ്‌‍പെക്‍ടര്‍ കെ ഹേമന്ത്കുമാർ ആയിരുന്നു പരേഡ് കമാൻഡർ. എംഎൽഎ മാരായ ജി സുധാകരൻ, എ ഡി തോമസ് എന്നിവർ സന്നിഹിതരായി. വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ കലക്‍ടര്‍ ഷാജി വി നായരും ജില്ല പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, എ എ ഷൂക്കൂർ, കെ എസ് മനോജ്, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ എ എം നൗഫൽ, സി ജ്യോതിമോൾ, നഗരസഭാംഗം വി ജി വിഷ്‍ണു, ബെന്നിജോസഫ്, നൂർദ്ദീൻകോയ, എം കെ നിസാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home