പഠനോപകരണങ്ങൾ നൽകി

ചാരമംഗലം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപറേഷനും കിസ്സാൻ അഗ്രോടെക് കമ്പനിയും ചേർന്ന് പഠനോപകരണങ്ങൾ കൈമാറിയപ്പോൾ
കഞ്ഞിക്കുഴി
ചാരമംഗലം ഗവ. ഡി വി ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തനമ്പലം എൽപി സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപറേഷനും കിസാൻ അഗ്രോടെക് കമ്പനിയും ചേർന്ന് പഠനോപകരണങ്ങൾ നൽകി. ജനറൽ മാനേജർ ജേക്കബ് അലക്സ് വിതരണോദ്‌ഘാടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ ആർ അശ്വിൻ, എം ടി ഗിരിപ്രസാദ്, എൻ ജംഷീർ , കിസാൻ അഗ്രോടെക് മാനേജിങ് ഡയറക്ടർ സി ആർ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, സ്ഥിരം സമിതി അധ്യക്ഷരായ ജി മുരളി, കെ വി വിജിമോൾ, പഞ്ചായത്തംഗങ്ങളായ പി മുരളി, എം കെ സജി, പി ടി ശശിധരൻ, പി എസ് ശ്രീലത , പ്രിൻസിപ്പൽ രശ്‌മി ബോബൻ, പ്രധാനാധ്യാപകരായ നിഷ , സുനുക്കുട്ടൻ എന്നിവർ സംസാരിച്ചു.
ബാഗ്, നോട്ടുബുക്കുകൾ എന്നിവയാണ് നാനൂറു കുട്ടികൾക്കായി വിതരണം ചെയ്തത്.











0 comments