വിമുക-്തഭടനെ വിദ്യാർഥികൾ ആദരിച്ചു

ഹരിപ്പാട്
നടുവട്ടം വിഎച്ച്എസ്എസിലെ എൻഎസ്എസ് വളന്റിയേഴ്സ് കാർഗിൽ വിജയ ദിവസാചരണത്തിന്റെ ഭാഗമായി റിട്ട. ക്യാപ്റ്റൻ നടുവട്ടം രാജേഷ് ഭവനിൽ ഡി ഡി ഭാസ-്കരപിള്ളയെ വീട്ടിലെത്തി ആദരിച്ചു. സൈനികജീവിതം, 1965ലെ ഇന്ത്യ-–ചൈന യുദ്ധകാലാനുഭവങ്ങൾ എന്നിവയെപ്പറ്റി അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. പ്രഥമാധ്യാപകൻ എൻ സി മത്തായി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ ശ്രീലേഖ, അധ്യാപിക എൽ ശാന്തി, വി എസ് ശ്യാംശങ്കർ എന്നിവർ പങ്കെടുത്തു.









0 comments