ad
Deshabhimani

ഗാന്ധിഭവന്‌ സഹായമൊരുക്കി വിദ്യാർഥികൾ

gandhibhavan

കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എ ഫാത്തിമ മുതുകുളം ഗാന്ധിഭവനിലേക്ക് വാട്ടർ ടാങ്കും മോട്ടറും കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 12:08 AM | 1 min read

കായംകുളം

മുതുകുളത്ത് ആരംഭിച്ച ​ഗാന്ധിഭവൻ കേന്ദ്രത്തിലെ അന്തേവാസികൾക്കായി കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്‌എസ്‌ യൂണിറ്റ് 1000 ലിറ്ററിന്റെ വാട്ടർ ടാങ്കും മോട്ടോറും കൈമാറി. യു ഷൈജു ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷനായി. പ്ലസ്‌വൺ മലയാളം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ തഴപ്പാട്ടിന്റെ രചയിതാവ് അനി മങ്കിനെയും ഗാന്ധിഭവനുവേണ്ടി സ്ഥലവും കുടുംബവീടും സൗജന്യമായി നൽകിയ എൻ സുരേന്ദ്രനെയും വിദ്യാർഥികൾ അനുമോദിച്ചു. ഗാന്ധിഭവൻ ഡയറക്‌ടർ മുഹമ്മദ് ഷമീർ, അധ്യാപിക യമുന ഹരീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ, കരിയർ ഗൈഡൻസ് സെൽ സ്‌റ്റേറ്റ് ഫാക്കൽറ്റി റംലത്ത്, ലിജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home