ad
Deshabhimani

print edition കാണാതായവരിൽ പൊന്നാനി 
സ്വദേശികളും

Nepal.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 01:12 AM | 1 min read

മലപ്പുറം: നേപ്പാൾ പ്രളയത്തിൽ കാണാതായവരിൽ പൊന്നാനി സ്വദേശികളും. പൊന്നാനി തൃക്കാവ് സ്വദേശികളും ഓസ്‌ട്രേലിയൻ പ‍ൗരന്മാരുമായ ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്. 23നാണ്‌ കൈലാസ തീർഥയാത്രയ്ക്കായി കുടുംബം നേപ്പാളിലേക്ക്‌ പുറപ്പെട്ടത്‌.


24ന്‌ കാഠ്മണ്ഡുവിലും 26ന്‌ മാനസരോവറിലുമെത്തി. മാനസരോവറിലെ ഹോട്ടലിലായിരുന്നു താമസം. പ്രളയബാധിത പ്രദേശത്തുനിന്ന്‌ 15 കിലോമീറ്റർ അകലെയാണ്‌ ഇ‍ൗ പ്രദേശം. ഇ‍ൗ സമയങ്ങളിലെല്ലാം കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home