ad
Deshabhimani

ഓണാഘോഷം സംഘടിപ്പിച്ചു

Onam celebration

​ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റിന്റെ ഓണാഘോഷം ക്ലിക്കോണം മേഖലാ പ്രസിഡന്റ്‌ പി പി നജീബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 01:10 AM | 2 min read

മൂവാറ്റുപുഴ


വാളകം പബ്ലിക്‌ ലൈബ്രറിയിൽ ഓണാഘോഷം നടത്തി. പൂക്കളം ഓണപ്പാട്ട് മത്സരങ്ങൾ, കലാപരിപാടികൾ, കുര്യാക്കോസ് ജോർജിന്റെ നേതൃത്വത്തിൽ ക്വിസ്, ഓണസദ്യ എന്നിവ നടന്നു. പൊതുസമ്മേളനം വാളകം പഞ്ചായത്ത് അംഗം കെ കെ സർദാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ കെ മാത്തുക്കുട്ടി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം എ എൽദോസ് ഓണസന്ദേശം നൽകി. സാറാമ്മ ജോൺ സമ്മാനവിതരണം നടത്തി. കരാേക്കെ ഗാനമേളയും നടന്നു.


​കെഎസ്എസ്‌പിയു കല്ലൂർക്കാട് യൂണിറ്റ് ഓണാഘോഷം നടത്തി. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ എം മാണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടർ രഞ്ജിത് ജോർജിനെയും വൈസ്‌മെൻ ഇന്റർനാഷണൽ അവാർഡ് ജേതാവ് കെ എം മാണിയെയും 80 വയസ്സ്‌ പൂർത്തിയായവരെയും ആദരിച്ചു. പുതിയ അംഗങ്ങൾക്ക് സ്വീകരണം, വിദ്യാഭ്യാസ അവാർഡ് വിതരണം, സാന്ത്വന സഹായവിതരണം എന്നിവയും നടന്നു.


ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റിന്റെ ഓണാഘോഷം ‘ക്ലിക്കോണം’ നടത്തി. മേഖലാ പ്രസിഡന്റ്‌ പി പി നജീബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ബിജു ജോസഫ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ടോമി സാഗ കൈനീട്ടം പദ്ധതിവിതരണം നിർവഹിച്ചു.


കലാ–കായിക മത്സരങ്ങളുമുണ്ടായി. ഏനാനല്ലൂർ ഫ്രണ്ട്സിന്റെ ഓണാഘോഷം ശനിയാഴ്ച പഞ്ചായത്ത് എൽപി സ്കൂളിൽ നടക്കും. രാവിലെ 10ന് അത്തപ്പൂക്കളം. രണ്ടുമുതൽ വിവിധ മത്സരങ്ങൾ. വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം ചേരും. സമ്മാനവിതരണം, കുട്ടികളുടെ കലാപരിപാടികൾ, മാജിക്‌ഷോ, ഗാനമേള എന്നിവയുമുണ്ടാകും.


കോലഞ്ചേരി


കുടകുത്തി പ്രതിഭ ലൈബ്രറിയും ക്ലബ്ബും ചേർന്ന് ഓണാഘോഷവും അനുമോദന സമ്മേളനവും നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ കെ പൗലോസ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ അനു കൃഷ്ണൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാന്റി ഷിബു ഓണസന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോൺ ജോസഫ്, എസ്ഐ പി പി റെജി എന്നിവർ സംസാരിച്ചു.


പുത്തൻകുരിശ് കീരിക്കാട്ടിൽ കുടുംബ യൂണിറ്റിന്റെ ഓണാഘോഷം മുതിർന്ന അംഗം എം വി വർക്കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി മത്തായിക്കുഞ്ഞ് അധ്യക്ഷനായി. ക്വിസ് മത്സരം, ഗാനമേള എന്നിവയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home