ad
Deshabhimani

യുജിസി നെറ്റിലും ചതി

അലയടിച്ച് വിദ്യാർഥി പ്രതിഷേധം

നെറ്റ് പരീക്ഷ റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കളർകോട് എസ്ബിഐയിലേക്ക് നടത്തിയ മാർച്ച്

നെറ്റ് പരീക്ഷ റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കളർകോട് എസ്ബിഐയിലേക്ക് നടത്തിയ മാർച്ച്

avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 01:39 AM | 1 min read

ആലപ്പുഴ
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥി പ്രതിഷേധം. ഗുരുതരപിഴവുകളെത്തുടർന്ന് യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ എൻടിഎ പുനഃപരീക്ഷ നടത്തുക. ഉന്നത പരീക്ഷകളുടെ വിശ്വാസ്യത തകർത്ത ക്രമക്കേടുകൾ ആവർത്തിക്കുന്നതിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി എസ്‌ബിഐ കളർകോട്‌ ശാഖയിലേക്ക്‌ മാർച്ച്‌ നടത്തി. മാർച്ച്‌ ബാങ്കിനുമുമ്പിൽ പൊലീസ് തടഞ്ഞു. ധർണ ജില്ലാ പ്രസിഡന്റ്‌ അനന്തു അജി ഉദ്‌ഘാടനംചെയ്തു. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചുവിടണമെന്ന മുദ്രാവാക്യമുയർത്തി എസ്ഡി കോളേജിനുമുമ്പിൽനിന്ന ആരംഭിച്ച മാർച്ചിൽ കേന്ദ്രത്തിനെതിരായ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് വിദ്യാർഥികൾ അണി നിരന്നു. സംസ്ഥാന കമ്മിറ്റി അംഗം സമീർ സിങ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ്‌ മേഘ, സൽമാൻ ഫൈസൽ, എസ്‌ അൻഷാദ്‌, അജിത്ത്‌ രാജ്‌, അരവിന്ദ്‌ രാജ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home