print edition അണ്ടർ 18 ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ: കസാഖിനെ തകർത്തു ഇന്ത്യ പ്രീ ക്വാർട്ടറിൽ

അഹമ്മദാബാദ് : തകർപ്പൻ ജയത്തോടെ ഇന്ത്യ ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഡിയിലെ അവസാന കളിയിൽ കരുത്തരായ കസാഖ്‌സ്ഥാനെയാണ് കീഴടക്കിയത്. സ്‌കോർ: 82–61. ഇരുപത്തഞ്ച് പോയിന്റുമായി പീയുഷ് ഇന്ത്യൻ നിരയിൽ തിളങ്ങി. അനിഷ് തോമർ 17 പോയിന്റ് നേടി.
ഇക്കുറി കടുത്ത ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഏഷ്യൻ വമ്പൻമാരായ ജപ്പാനും ദക്ഷിണ കൊറിയയുമായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആദ്യ രണ്ട് കളിയിലും തോറ്റ ഇന്ത്യക്ക് കസാഖിനെതിരെ ജയം അനിവാര്യമായിരുന്നു. പ്രീ ക്വാർട്ടറിൽ ഇറാനാണ് എതിരാളി. നാളെയാണ് മത്സരം.










0 comments