ശ്രീനാരായണ കൺവൻഷൻ 14ന്

പ്രഥമ ചാരുംമൂട് ശ്രീനാരായണ കൺവൻഷന്റെ ലോഗോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശിപ്പിക്കുന്നു
ചാരുംമൂട്
എസ്എൻഡിപി യൂണിയൻ സംഘടിപ്പിക്കുന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ 14 മുതൽ 17 വരെ യൂണിയൻ ഗ്രൗണ്ടിൽ നടക്കും. വൈദിക ചടങ്ങുകൾ, ഹവനങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യും. കൺവൻഷന്റെ ലോഗോ വെള്ളാപ്പള്ളി നടേശൻ പ്രകാശിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ്, കൺവീനർ അനിൽ പി ശ്രീരംഗം, അഡ്ഹോക് കമ്മിറ്റിയംഗം ഗോപൻ ആഞ്ഞിലിപ്ര, രേഖ സുരേഷ്, ഷീല സോമൻ, അർച്ചന പ്രദീപ്, ഷിബു കൊട്ടയ്ക്കാട്ടുശേരി, വിഷ്ണു, മഹേഷ് ശ്രീകാന്ത് രജിത് തുടങ്ങിയവർ പങ്കെടുത്തു.









0 comments