ശ്രീനാരായണ കൺവൻഷന് ഇന്ന് സമാപനം

ചാരുംമൂട് ശ്രീനാരായണ ദർശന സമ്മേളനം എസ്എൻഡിപി യോഗം കൗൺസിലർ പി ടി മന്മഥൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചാരുംമൂട് എസ്എൻഡിപി യൂണിയൻ നടത്തുന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ ഞായറാഴ-്‌ച സമാപിക്കും. ശ്രീനാരായണ ദർശന സമ്മേളനം എസ്എൻഡിപി യോഗം കൗൺസിലർ പി ടി മന്മഥൻ ഉദ്ഘാടനംചെയ-്‌തു. ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് അധ്യക്ഷനായി. അഡ്ഹോക് കമ്മിറ്റിയംഗം ഗോപൻ ആഞ്ഞിലിപ്ര, എസ്എൻ ട്രസ്റ്റ് ബോർഡംഗം ഉദയൻ പാറ്റൂർ, രാജേഷ-്‌കുമാർ, വനിതാസംഘം അധ്യക്ഷ രേഖാസുരേഷ്, കൺവീനർ ഷീലാസോമൻ, ഉപാധ്യക്ഷ അർച്ചന പ്രദീപ്, യൂത്ത്മൂവ്മെന്റ് ചെയർമാൻ വി വിഷ-്‌ണു, കൺവീനർ മഹേഷ് വെട്ടിക്കോട്, എംപ്ലോയീസ് വെൽഫെയർ ഫോറം ചെയർമാൻ ഷിബു കൊട്ടക്കാട്ടുശേരിൽ, കൺവീനർ രജിത്ത്, സംസ്ഥാനസമിതിയംഗം ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഞായറാഴ-്‌ച രാവിലെ 10ന് സജീഷ് കോട്ടയം- ശ്രീനാരായണ ദർശനവും യോഗവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പകൽ രണ്ടിന് ഡോ. എം എം ബഷീർ ഗുരുവിന്റെ അരുളും പൊരുളും എന്ന വിഷയത്തിൽ ക്ലാസെടുക്കും സമാപന സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്യും.









0 comments