എസ്എൻഡിപി യൂണിയൻ ശാഖാനേതൃസംഗമം

കാർത്തികപ്പള്ളി
എസ്എൻഡിപി യൂണിയൻ ശാഖാനേതൃസംഗമം യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്തു. ജാതിവ്യവസ്ഥ നിലനിൽക്കുന്ന നാട്ടിൽ ജാതി പറയുന്നതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സമ്പത്തും വ്യവസായവും ഭൂമിയും വിദ്യാഭ്യാസവുമെല്ലാം ന്യൂനപക്ഷമാണെന്ന് പറയുന്നവർ കൈയാളുകയാണ്. നിലയ്ക്കലിൽ പള്ളിക്കായി പ്രമേയം പാസാക്കുകയും ബാബറിമസ്ജിദ് തകർത്തതിനെതിരെ തെരുവിലിറങ്ങുകയുംചെയ്ത സമുദായമാണിത്. എന്നാൽ പൊലീസ് ശിവഗിരി തല്ലിത്തകർത്തപ്പോൾ ഒപ്പംനിൽക്കാൻ ആരെയും കണ്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഡ്വ. ആർ രാജേഷ് ചന്ദ്രൻ സ്വാഗതവും കെ അശോകപ്പണിക്കർ നന്ദിയും പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാവിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.









0 comments