കരിഓയിൽ ആഹ്വാനം
യൂത്ത് കോൺഗ്രസിനെതിരെ എസ്എൻഡിപി പ്രതിഷേധം

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ നടത്തിയ പ്രതിഷേധയോഗം പ്രസിഡന്റ് എസ് സലികുമാർ ഉദ്ഘാടനംചെയ്യുന്നു.
കാർത്തികപ്പള്ളി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരിഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം കൊടുക്കുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ് എൻ ഡി പി യോഗം ചേപ്പാട് യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ അശോകൻ അധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം കെ ശ്രീനിവാസൻ, ഡി ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ് ജയറാം, ബിജു പത്തിയൂർ, രഘുനാഥൻ, വനിതാസംഘം പ്രസിഡന്റ് സുനി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.










0 comments