ad
Deshabhimani

യൂത്ത്‌ കോൺഗ്രസിനെതിരെ
എസ്‌എൻഡിപിയുടെ പ്രതിഷേധം

യൂത്ത്‌ കോൺഗ്രസിനെതിരെ എസ്‌എൻഡിപി ചേർത്തല യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

യൂത്ത്‌ കോൺഗ്രസിനെതിരെ എസ്‌എൻഡിപി ചേർത്തല യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Jan 06, 2026, 11:52 PM | 1 min read

ചേർത്തല
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രാഷ്‌ട്രീയലക്ഷ്യത്തോടെ വർഗീയവാദിയായി മുദ്രകുത്തി കന്നാക്രമിക്കുന്നതിനെതിരെ ചേർത്തല യൂണിയൻ പ്രതിഷേധപ്രകടനവും യോഗവും നടത്തി. യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. ​യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ-്‌പ്രസിഡന്റ് സജീഷ് കോട്ടയം ഉദ്‌ഘാടനംചെയ്‌തു. ചേർത്തല മേഖലാ ചെയർമാൻ കെ പി നടരാജൻ അധ്യക്ഷനായി. പാണാവള്ളി മേഖലാ ചെയർമാൻ കെ എൽ അശോകൻ, അരൂർ മേഖലാ ചെയർമാൻ വി പി തൃദീപ്കുമാർ, പ്രകാശൻ തച്ചാപറമ്പിൽ, വി എ സിദ്ധാർഥൻ, എൻ ആർ തിലകൻ, ബിജുദാസ്, അജയൻ പറയകാട്, ടി സത്യൻ, ആർ രാജേന്ദ്രൻ, ജെ പി വിനോദ്, വി എസ് ലാൽ, വി എൻ ബാബു, പി എസ്‌ ജ്യോതിസ്, യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി അനിയപ്പൻ, മേഖലാ കൺവീനർ പി ഡി ഗഗാറിൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home