ജല അതോറിറ്റിക്ക് മുന്നിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം

തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് സുധർമണി ബാബുരാജിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ജല അതോറിറ്റിക്ക് മുന്നിൽ പ്രതിഷേധിച്ചപ്പോൾ
തുറവൂർ
കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തുറവൂർ പഞ്ചായത്തംഗങ്ങൾ ജല അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രസിഡന്റ് സുധർമണി ബാബുരാജിന്റെ നേതൃത്വത്തിലാണ് അംഗങ്ങളും ജനങ്ങളും കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുറവൂർ കവലയിൽ പൈപ്പുകണക്ഷൻ മാറ്റിനൽകുന്നതിനാണ് കഴിഞ്ഞമാസം ജലവിതരണം നിർത്തിവച്ചത്.
ജോലികൾ പൂർത്തിയാക്കി പമ്പിങ് തുടങ്ങിയിട്ടും തുറവൂർ പഞ്ചായത്തിൽ മാത്രം വെള്ളം കിട്ടിയിരുന്നില്ല. വൈസ്‌പ്രസിഡന്റ് സീമോൾ ജോസി, സ്ഥിരംസമിതി അധ്യക്ഷരായ ഷൈല ശ്രീനിവാസൻ, ഷൈമോൾ എന്നിവർ നേതൃത്വം നൽകി.









0 comments