ad
Deshabhimani

25, 26 തീയതികളിൽ രാജ്യവ്യാപക പണിമുടക്ക്‌

എസ്ബിഐ ജീവനക്കാർ ധർണ നടത്തി

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൻ ആലപ്പുഴ പി ബി ബി ശാഖയ്ക്ക് മുന്നിൽ ധർണ  സി ജയരാജ് ഉൽഘാടനം ചെയ്യുന്നു

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൻ ആലപ്പുഴ പി ബി ബി ശാഖയ്ക്ക് മുന്നിൽ ധർണ സി ജയരാജ് ഉൽഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 12:59 AM | 1 min read

ആലപ്പുഴ ​

എസ് ബി ഐ ജീവനക്കാർ 25, 26 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൻ ആലപ്പുഴ പി ബി ബി ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. എസ് ബി ഐ ഇ എഫ് ജനറൽ സെക്രട്ടറി സി ജയരാജ് ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് വി കെ രമേശൻ അധ്യക്ഷനായി. കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാസെക്രട്ടറി ഹരിഹര ബ്രഹ്മമോഹന്‍, ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, സ്‌റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി പി തുളസീദാസൻ, ബെഫി വനിത സബ് കമ്മിറ്റി കൺവീനർ എം എം ലിജിമോൾ എന്നിവർ സംസാരിച്ചു. ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്ഥലംമാറ്റങ്ങൾക്ക് സുതാര്യമായ നയം രൂപീകരിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home