റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത വേണം
സത്യഗ്രഹം ആറാംനാളിലേക്ക്

ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും റാന്പും വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ നേതൃത്വത്തിലെ ജനകീയ സമിതിയുടെ അനിശ്‌ചിതകാല സത്യഗ്രഹം അഞ്ച് നാൾ പിന്നിട്ടു. റെയിൽവേസ്‌റ്റേഷന് സമീപം തുടരുന്ന സത്യഗ്രഹം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ് ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എസ് സനീഷ് അധ്യക്ഷനായി. കെ പി പ്രതാപൻ, എസ് സോബിൻ, പി ഉണ്ണികൃഷ്‌ണൻ, എം എസ് സിബി, എം കലേഷ്, ആർ ഗീതാകുമാരി, വി എസ് ശ്രീകുമാരി, ആർച്ചന ആർ പിള്ള, എ എസ് സാബു, പുഷ്‌പകുമാർ, കെ പി പ്രകാശൻ, ബാബു മുള്ളൻചിറ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച ചേർത്തല മുട്ടം സെന്റ് മേരീസ് ഇടവക 19–-ാം കുടുംബയൂണിറ്റ് സത്യഗ്രഹത്തിൽ അണിചേരും.










0 comments