ad
Deshabhimani

"സമഗ്ര' ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലെ വികസന പദ്ധതി സമഗ്രയുടെ ലോഗോ ഗാനരചയിതാവ്  ഷാജി ഇല്ലത്ത് പ്രകാശിപ്പിക്കുന്നു

ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലെ വികസന പദ്ധതി സമഗ്രയുടെ ലോഗോ ഗാനരചയിതാവ് ഷാജി ഇല്ലത്ത് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:43 AM | 1 min read

കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷന്റെ വികസന പദ്ധതി സമഗ്രയുടെ ലോഗോ പ്രോഗ്രസീവ് ഗ്രന്ഥശാല ആൻഡ്‌ വായനശാല അങ്കണത്തിൽ ഗാനരചയിതാവ് ഷാജി ഇല്ലത്ത് പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം സന്തോഷ്-കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. മെമ്പർ മെറിറ്റ് അവാർഡും അനുമോദനവും 12ന്‌ പകൽ മ‍‍ൂന്നിന്‌ ലൂഥർ മിഷൻ സ്കൂൾ അങ്കണത്തിൽ നടക്കും. വിദ്യാർഥികൾ, ആശ–ആരോഗ്യ പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവരെ അനുമോദിക്കും. പ്രധാന റോഡുകളിൽ ട്രാഫിക് മിറർ സ്ഥാപിക്കും. പാലിയേറ്റീവ്, കായികരംഗങ്ങളിലുൾപ്പടെ പുതിയ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനീഷ് വിജയൻ, അനീജി മനോജ്, കരുവ മോഹനൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എസ് ലത, എൻ ടി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലജിതാ തിലകൻ, അംഗങ്ങളായ ജി മുരളി, സജിത, ആസൂത്രണ സമിതി അംഗം ഹെബിൻ ദാസ്, കർഷക അവാർഡ് ജേതാവ് ശുഭകേശൻ, മുൻ ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, മുൻ പഞ്ചായത്തംഗം ലതീഷ് ബി ചന്ദ്രൻ, ക്ലബ്‌ ഭാരവാഹികളായ ടി എൻ വിശ്വനാഥൻ, അജിത് ലാൽ, പി കെ ശശി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home