ad
Deshabhimani

ആർടിഒ ഓഫീസ് മാർച്ചും ധർണയും

ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ  ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ജോയിന്റ് ആർടി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ  ഉദ്ഘാടനംചെയ്യുന്നു

ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ജോയിന്റ് ആർടി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 24, 2025, 12:28 AM | 1 min read

ആലപ്പുഴ ​

മോട്ടോർ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ആലപ്പുഴ ആർ ടി ഒ ഓഫീസ് മാർച്ചും ധർണയും നടത്തി. ശദാബ്‌ദി സ്മാരകത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. മോട്ടോർ കോ–ഓർഡിനേഷൻ ജില്ലാ സെക്രട്ടറി ഹരിദാസൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എം ഷരീഫ് അധ്യക്ഷനായി . എം എസ് സജീവ്, ശിവപ്രസാദ്, നവാബ്, സുശീൽമോൻ തുടങ്ങിയവർ സംസാരിച്ചു. ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ജോയിന്റ്‌ ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. സിഐടിയു ജില്ല സെക്രട്ടറി കെ കെ ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കെ കെ സുരേഷ് അധ്യക്ഷനായി. എൻ ജി ഷാജി ജോർജ്, ജോൺസൺ മാത്യു, ജി അനിൽ കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home