Deshabhimani

കുരുത്തോല വിളക്കുകളിൽ 
ക‍ൗതുകം തൂക്കിയ രാജകല

art festival

രാജന്റെ കരവിരുതില്‍ തീര്‍ത്ത ഓലച്ചമയങ്ങള്‍

വെബ് ഡെസ്ക്

Published on Dec 28, 2025, 01:02 AM | 1 min read

കെ സുരേഷ് കുമാര്‍ ​

മാന്നാർ

ഫോക്‌ലോർ അക്കാദമിയുടെ 2023 വർഷത്തെ അവാർഡിന് അര്‍ഹനായ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ കെ രാജൻ കാൽ നൂറ്റാണ്ടിലധികമായി കുരുത്തോല കൈവേല കലാരംഗത്ത് വിസ്‌മയം തീർക്കുന്ന കലാകാരനാണ്‌. പച്ച ഓലയും ചേർത്ത വർണങ്ങളുടെ സന്നിവേശമാണ് രാജന്റെ പ്രകൃതി സൗഹൃദ കരവിരുതിൽ ഒരുങ്ങുന്ന കുരുത്തോല വിളക്കുകൾ. മെടഞ്ഞ ഓലകള്‍ ചേര്‍ത്തുവച്ച് വ്യത്യസ്ത കലാരൂപങ്ങള്‍ ഒരുക്കുന്ന ഉത്സവ ഫ്ലോട്ടുകള്‍ നിര്‍മിക്കുന്നതിലും രാജന്‍ മുമ്പന്തിയിലാണ്. സ്കൂൾ, കോളേജ്, കലാ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് ഓലയില്‍ ചമയങ്ങൾ ഒരുക്കുകയും നിരവധി വിദ്യാർഥികൾക്ക് പരിശീലനം നൽകുകയുംചെയ്യുന്ന രാജൻ ചിരട്ട, മുള, ഈറ്റ എന്നിവയിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും കഴിവ് തെളിയിച്ചു. ഉത്സവങ്ങൾ, വിവാഹം തുടങ്ങി ആഘോഷങ്ങളിൽ ഓലച്ചമയത്തില്‍ രാജൻ വിസ്മയം ഒരുക്കാറുണ്ട്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രോത്സവങ്ങളിൽ രാജനും സംഘവും ഒരുക്കുന്ന ഓലച്ചമയങ്ങൾ അഭിവാജ്യഘടകമാണ്. ഉദ്ഘാടന വേദികളിൽ രാജന്റെ കരവിരുതിൽ ഒരുങ്ങുന്ന കുരുത്തോല വിളക്കുകളിലാണ് തിരിതെളിക്കുന്നത്. കലാവൈഭവം കണ്ടറിഞ്ഞ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ മിക്കപ്പോഴും രാജനെ തേടിയെത്താറുണ്ട്. ചെറുപ്പം മുതലേ കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ പ്രതിഭ തെളിയിച്ച രാജൻ ആറന്മുള സഹകരണ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുകയാണ്. മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി വി രത്നകുമാരിയാണ് ഭാര്യ. കോട്ടയം സിഎംഎസ് കോളേജിലെ ഭൗതിക ശാസ്ത്രം അവസാന വർഷ ബിരുദ വിദ്യാർഥിനി അനന്തലക്ഷ്മി മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home