പ്രതികാര സ്ഥലം മാറ്റം ; പ്രതിഷേധിച്ച് ജീവനക്കാർ

ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
പകര്‍ച്ചവ്യാധി പടരുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്‌ടറെ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെയും ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലും അനധികൃതനിയമനവും അന്യായ സ്ഥലംമാറ്റവും നടത്തുന്നതിനെതിരെയും പ്രതിഷേധം. എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ആലപ്പുഴ ഡിഎംഒ ഓഫീസിന് മുന്നിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്ഘാടനംചെയ്‌തു.
എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി സിലീഷ്, കെജിഎൻഎ ജില്ലാ പ്രസിഡന്റ് എം ടി രമ്യ, കെജിഒഎ ജില്ലാ സെക്രട്ടറി റെനി സെബാസ്‌റ്റ്യൻ, എൻജിഒ യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ് ജി രാജേഷ് എന്നിവർ സംസാരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ഓഫീസിന് മുന്നിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷ എം ദാസ് ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ, കെജിഎൻഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ വീണ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു.









0 comments