ad
Deshabhimani

print edition വി ഡി സതീശന്റെ 
സംഘപരിവാർബന്ധം 
പരസ്യമാക്കി ആർഎസ്‌എസ്‌

VD Satheesan.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 01:06 AM | 1 min read

കോഴിക്കോട്‌: തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തത്‌ മറക്കരുതെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശനെ ഓർമിപ്പിച്ച്‌ ആർഎസ്‌എസ്‌. പ്രാന്തകാര്യകാരി സമിതി അംഗം കാഭാ സുരേന്ദ്രനാണ്‌ 2013ൽ തൃശൂരിൽ നടന്ന ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കുന്ന വി ഡി സതീശന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്‌.


ആർഎസ്‌എസ്‌ മുഖപത്രം ‘ജന്മഭൂമി’യുടെ മുഖപ്രസംഗത്തിലും സതീശൻ പരിപാടിയിൽ പങ്കെടുത്തത്‌ ഓർമിപ്പിച്ചിട്ടുണ്ട്‌. ആർഎസ്‌എസ്‌ സർ സംഘചാലക്‌ മോഹൻ ഭാഗവതിന്റെ പരിപാടിയിൽ മൂന്ന്‌ വൈസ്‌ചാൻസലർമാർ പങ്കെടുത്തതിലുള്ള മുഖ്യമന്ത്രിയുടെ പ്രതിഷേധം കാപട്യമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇ‍ൗ വെളിപ്പെടുത്തലുകൾ.


മുന്പ്‌ ആർഎസ്‌എസ്‌ നേരിട്ട്‌ സംഘടിപ്പിച്ച പരിപാടിയിൽ എംഎൽഎ എന്ന നിലയ്ക്ക്‌ സതീശൻ പങ്കെടുത്തിരുന്നു. ആ നിലയ്ക്ക്‌, ആർഎസ്‌എസിനോടുള്ള ഇപ്പോഴത്തെ വിരോധം മറ്റെന്തോ കാരണത്താലാണെന്ന്‌ വ്യക്തമാണെന്നാണ്‌ ‘ജന്മഭൂമി’ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home