ad
Deshabhimani

print edition പിഎം ശ്രീ ഇന്ന് 
മന്ത്രിസഭയിൽ; 
ഉരുണ്ടുകളിച്ച് മന്ത്രി

PM Shri Fund
വെബ് ഡെസ്ക്

Published on Jun 17, 2026, 01:08 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പിഎം ശ്രീ പദ്ധതി നടപ്പാലാക്കുന്നതിന്‌ പ്രാഥമിക ചർച്ചകൾ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നടക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാൽ കഴിഞ്ഞ സർക്കാർ മരവിപ്പിച്ച പദ്ധതിയാണ്‌ യുഡിഎഫ്‌ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്‌.


പദ്ധതി നടപ്പാക്കുമോ എന്ന ചോദ്യത്തിന്‌ കൃത്യമായ മറുപടി നൽകാൻ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ തയ്യാറായില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീയിൽ വലിയ കോലാഹലമാണ്‌ മുസ്ലിംലീഗും കോൺഗ്രസും ഉയർത്തിയത്‌.


അധികാരത്തിൽ എത്തിയപ്പോൾ നിലപാടിൽ നിന്ന്‌ പിന്നോട്ട്‌ പോയി. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും പിഎം ശ്രീയിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണെന്നും പറഞ്ഞ്‌ ഒഴിഞ്ഞ മന്ത്രി, കേന്ദ്ര- – സംസ്ഥാന ബന്ധത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി.


രാഷ്ട്രീയ നിലപാട് കൂടി പരിഗണിച്ചുകൊണ്ട്‌ ഒരു തീരുമാനം ഉണ്ടാകും. സർക്കാർ നിലപാട്‌ ബുധനാഴ്‌ച അറിയാൻ കഴിയുമോ എന്ന ചോദ്യത്തിന് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മന്ത്രി ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home