റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

നൂറനാട് ടൗൺ റെസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് ടൗൺ കേന്ദ്രീകരിച്ച് രൂപീകരിച്ച റെസിഡൻസ് അസോസിയേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ജി സരസ്വതിയമ്മ അധ്യക്ഷയായി. റിപ്പബ്ലിക് ദിനാഘോഷം പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ ഉദ്ഘാടനംചെയ്‌തു. കഥാകൃത്ത് ഉണ്മ മോഹൻ റിപ്പബ്ലിക് ദിനസന്ദേശം നൽകി. സെക്രട്ടറി രാജു കാവുമ്പാട്, ബ്ലോക്ക് പഞ്ചായത്ത്അംഗം എസ് നിയാസ്, വാർഡ് അംഗങ്ങളായ സൗമ്യ പ്രദീപ്, ആർ മഞ്‌ജു, അസോസിയേഷൻ ഭാരവാഹികളായ കെ തോമസ് ബാബു, ബിജു എസ് പനവിള, ബി വിദ്യാസാഗർ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു.










0 comments