ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണം പുരോഗമിക്കുന്നു

നവീകരിക്കുന്ന ചെങ്ങന്നൂര്‍ ശാസ്താംപുറം മാര്‍ക്കറ്റ് സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു
ചെങ്ങന്നൂർ
നഗരസഭ ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സജി ചെറിയാൻ എംഎൽഎ മാർക്കറ്റ് സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. സജി ചെറിയാൻ മന്ത്രിയായിരുന്നപ്പോൾ 2025ൽ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ചാണ് നവീകരണം ആരംഭിച്ചത്. 1910 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇരുനില മാര്‍ക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 23 കടമുറി, റീട്ടെയില്‍ സ്റ്റാളുകള്‍, ശുചിമുറി സൗകര്യങ്ങള്‍ എന്നിവയുണ്ട്, മുകൾ നിലയില്‍ 13 കടമുറിയും രണ്ട് ഹാളും ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്നു. വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ട്രോളികള്‍, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കും. മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനവും ഒരുക്കും.










0 comments