ad
Deshabhimani

ഗുരുസ്‌മരണ പുതുക്കി സമാധിദിനാചരണം

ശ്രീനാരായണഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ച്‌ ചേർത്തല നഗരത്തിൽ സംഘടിപ്പിച്ച മ‍ൗനജാഥയുടെ മുൻനിര

ശ്രീനാരായണഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ച്‌ ചേർത്തല നഗരത്തിൽ സംഘടിപ്പിച്ച മ‍ൗനജാഥയുടെ മുൻനിര

avatar
സ്വന്തം ലേഖകൻ

Published on Sep 22, 2026, 01:31 AM | 1 min read

ആലപ്പുഴ
നാടെങ്ങും ശ്രീനാരായണ ഗുരുവിന്റെ 99–ാമത്‌ സമാധിദിനം ആചരിച്ചു. പുഷ്‌പാർച്ചന, പ്രാർഥന, വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കൽ, അന്നദാനം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. എസ്‌എൻഡിപി, സാംസ്‌കാരിക സംഘടനകൾ, വിവിധ കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളും ചേർന്ന്‌ സമാധിദിനം ആചരിച്ചു. ഗുരു കണ്ണാടി പ്രതിഷ്‌ഠിച്ച കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽനിന്ന്‌ സ്‌കൂളിലേക്ക്‌ ദീപശിഖാ പ്രയാണം നടന്നു. പി പ്രസാദ്‌ എംഎൽഎ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ക്ഷേത്രയോഗം പ്രസിഡന്റ്‌ സി കെ ഷാജിമോഹനിൽനിന്ന്‌ സമാധിദിനാചരണ കമ്മിറ്റി ചെയർമാൻ സി കെ വിജയഘോഷ്‌ ദീപശിഖ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ടി ലേജുമോൾക്ക്‌ കൈമാറിയ ദീപശിഖ സ്‌കൂൾ കായികതാരങ്ങൾ റിലേയായി നഗരം പിന്നിട്ട്‌ സ്‌കൂളിലെത്തിച്ചു. സ്‌കൂളിലെ സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. സി കെ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ എസ് സോബിൻ മത്സരവിജയികൾക്ക് സമ്മാനം നൽകി. കെ ആർ രാജു കുത്തിയതോട്, ടി പി ലെനിൻ, പുഷ്‌കരൻ പുത്തൻകാവ്, എൻ എൽ വത്സലകുമാരി, ജയധരൻ നെടുമ്പ്രക്കാട്, പ്രിൻസിപ്പൽ ടി ലേജുമോൾ, സി കെ ഷാജിമോഹൻ, ലത എസ് വിജയൻ, ടി സി ജിനീഷ്, നിഷ അലക്‌സ്‌ എന്നിവർ സംസാരിച്ചു. വൈകിട്ട്‌ നഗരത്തിൽ മൗനമഹാജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. അമ്പലപ്പുഴ യൂണിയൻ ആസ്ഥാനത്ത് രാവിലെ പ്രസിഡന്റ് പി ഹരിദാസ് പതാക ഉയർത്തി. ഗുരുമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി. ഉച്ചകഴിഞ്ഞ് കിടങ്ങാംപറമ്പ് എൽപി സ്‌കൂളിൽ പ്രസിഡന്റ് പി ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ചേർത്തല ശ്രീനാരായണ ധർമ പഠനകേന്ദ്രം ചെയർമാൻ മനോജ്‌ മാവുങ്കൽ, യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, ബി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. യൂണിയനിലെ മുഴുവൻ ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും കുടുംബ യൂണിറ്റ് ആസ്ഥാനങ്ങളിലും സമാധിദിനാചരണം നടത്തി്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home