ad
Deshabhimani

കലയുടെ വര്‍ണവസന്തം വിരിയിച്ച് എൻജിഒ യൂണിയൻ

സർഗോത്സവ്

കേരള എൻജിഒ യൂണിയൻ ജില്ലാ കലോത്സവം ചലച്ചിത്രതാരം മനോജ് കെ യു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 22, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

കലയുടെ വര്‍ണവസന്തം വിരിയിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ലാ കലോത്സവം. നിരവധി ജീവനക്കാർ ആവേശത്തോടെ കലാമത്സരത്തിൽ മാറ്റുരച്ചു. നൃത്തനൃത്യങ്ങളിലൂടെയും മോണാആക്ടിലൂടെയും കഥാ–കവിതാ രചനയിലൂടെയും മറ്റും ജീവനക്കാർ വേദിയിൽ താരങ്ങളായി. കേരള എന്‍ജിഒ യൂണിയന്റെ കലാകായിക വിഭാഗമായ എന്‍ജിഒ കലാവേദിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ നഗരസഭാ ട‍ൗൺഹാളിലാണ്‌ ‘സര്‍ഗോത്സവ്‌ –2026’ സംഘടിപ്പിച്ചത്‌. ചലച്ചിത്രതാരം മനോജ് കെ യു ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി ആർ സ്മിത, സംസ്ഥാന കമ്മിറ്റിയംഗം വി ജഗദീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും കലാസമിതി കൺവീനർ പി വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കലോത്സവം ഒക്ടോബര്‍ 2ന് തൃശൂരില്‍ നടക്കും. ഇതിന്‌ മുന്നോടിയായാണ്‌ ജില്ലാ കലോത്സവം നടന്നത്. നൃത്തങ്ങൾ, നാടന്‍പാട്ട്, മോണോ ആക്ട്, മിമിക്രി, ചെണ്ടമത്സരം, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. മിമിക്രിയിലും മോണോ ആക്ടിലും ജാതിവെറിക്കും വര്‍ഗീയതക്കും മതഭ്രാന്തിനുമെതിരെ ആക്ഷേപഹാസ്യത്തിലൂടെ ശക്തമായ സാമൂഹ്യവിമര്‍ശനമാണ് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home