ഡൽഹി ചലോ പാർലമെന്റ് മാർച്ച്
ഡിവൈഎഫ്ഐ ജനകീയ ഒപ്പുശേഖരണം തുടങ്ങി

കണ്ണൂർ
ഒക്ടോബർ രണ്ടിന് ഡിവൈഎഫ്ഐ നടത്തുന്ന ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങളോട് സംവദിച്ച് 22, 23 തീയതികളിലായി ഡിവൈഎഫ്ഐ നടത്തുന്ന ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കാൽടെക്സിൽ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് പി കെ സനന്ത് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ട്രഷറർ മുഹമ്മദ് സിറാജ്, ജില്ലാ വൈസ് പ്രസിഡന്റ് എ പി അൻവീർ, പി എം അഖിൽ, ഷിബിൻ കനായി, പി അഖിൽ എന്നിവർ സംസാരിച്ചു.









0 comments