ad
Deshabhimani

ദേശാഭിമാനി ബുക്ക്ഹൗസ് ഉദ്ഘാടനം നാളെ

chintha
വെബ് ഡെസ്ക്

Published on Sep 22, 2026, 01:34 AM | 1 min read

കൊല്ലം

ചിന്ത പബ്ലിഷേഴ്സിന്റെ പുസ്തകവിപണന ശൃംഖലയായ ദേശാഭിമാനി ബുക്ക്ഹൗസിന്റെ പുതിയ ബ്രാഞ്ച് കൊല്ലം ചിന്നക്കട കല്യാൺ സിൽക്‌സിന് എതിർവശം കെ ജി ബോസ് സെന്ററിൽ ആരംഭിക്കുന്നു. ബുധൻ രാവിലെ 10-ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി എസ് സുദേവൻ അധ്യക്ഷനാകും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, പാർടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ സോമപ്രസാദ്, എം എച്ച് ഷാരിയർ, ചിന്ത ജെറോം, എസ് ജയമോഹൻ, സൂസൻ കോടി, ആദർശ് എം സജി, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ ഗോപി നാരായണൻ, എഡിറ്റർ കെ എസ് രഞ്ജിത്‌ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home