ഡി വിജയനെ അനുസ്‌മരിച്ചു

ഡി വിജയൻ അനുസ്മരണ സമ്മേളനം ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സി വി ജോയ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന ട്രഷറർ ആയിരുന്ന ഡി വിജയൻ അനുസ്മരണ ദിനം ആർട്ടിസാൻസ് യൂണിയൻ ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ പ്രസിഡന്റ് സി വി ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി രാജമ്മ അധ്യക്ഷയായി. യൂണിയൻ ഏരിയ സെക്രട്ടറി എം ആർ ചെല്ലപ്പൻ സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ സെക്രട്ടറി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി ദിവാകരൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ജി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.









0 comments