ad
Deshabhimani

print edition ഹജ്ജ്‌ നയത്തിന്‌ രൂപമായി; ക്വോട്ട അനുപാതത്തിൽ മാറ്റമില്ല

hajj
വെബ് ഡെസ്ക്

Published on Jun 23, 2026, 01:03 AM | 1 min read

ന്യൂഡൽഹി : അടുത്ത വർഷത്തെ ഹജ്ജ്‌ തീർഥാടന നയത്തിന്‌ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം രൂപം നൽകി. ഹജ്ജ്‌ കമ്മിറ്റിയും സ്വകാര്യ ഓപ്പറേറ്റർമാക്കുമായി വീതിച്ചു നൽകുന്ന ഹജ്ജ്‌ ക്വോട്ടയുടെ അനുപാതം 2027 ലും 70:30 എന്ന തോതിൽ തുടരും. ഹജ്ജ്‌ കമ്മിറ്റി വഴി 122518 പേർക്ക്‌ തീർഥാടനത്തിന്‌ സ‍ൗകര്യമൊരുക്കും. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി 52507 പേർക്ക്‌ പോകാനാകും. ഇ‍ൗ വർഷം സമാനമായ അനുപാതത്തിൽ 175025 പേരാണ്‌ പോയത്‌.


2027 ലെ ഹജ്ജ്‌ തീർഥാടനത്തിനായുള്ള അപേക്ഷകൾ തിങ്കൾ മുതൽ സ്വീകരിച്ചുതുടങ്ങി. സംസ്ഥാന ഹജ്ജ്‌ ഇൻസ്‌പെക്ടർമാരുടെ അനുപാതത്തിലും വർധനവുണ്ടാകും. 135 തീർഥാടകർക്ക്‌ ഒരു ഇൻസ്‌പെക്ടർ എന്ന നിലയിലാക്കും. വെയ്‌റ്റിങ്‌ ലിസ്‌റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 2026 തീർഥാടനകാലയളവിൽ വെയ്‌റ്റിങ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ട ആദ്യ 20 ശതമാനം പേർക്ക്‌ പരിഗണന നൽകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home