മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം; പ്രതിഷേധവുമായി ജീവനക്കാർ

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ മൃഗസംരക്ഷണ കാര്യാലയത്തിന് മുന്നിൽ എഫ്‌എസ്‌ഇടിഒ നടത്തിയ പ്രതിഷേധം
പാലക്കാട്
'മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി ജില്ലാ മൃഗസംരക്ഷണ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി വി ഗംഗാധരൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണനുണ്ണി, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി എ രമേശ് എന്നിവർ സംസാരിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഉല്ലാസ് സ്വാഗതവും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി ബിന്ദു നന്ദിയും പറഞ്ഞു.








0 comments