പി ഗംഗാധരന്‍പിള്ളയെ അനുസ്‌മരിച്ചു

പി ഗംഗാധരൻപിള്ള അനുസ്‌മരണയോഗം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
അവിഭക്ത കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ മാവേലിക്കര താലൂക്ക് സെക്രട്ടറി, ജില്ലാ എക്‌സിക്യൂട്ടീവംഗം, പന്തളം മണ്ഡലം സെക്രട്ടറി, സിപിഐ എമ്മിന്റെ തെക്കേക്കരയിലെ ആദ്യ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തെക്കേക്കര വാത്തികുളം ചാങ്ങയില്‍ പി ഗംഗാധരന്‍പിള്ളയുടെ 18–-ാം ചരമവാര്‍ഷികം തെക്കേക്കരയില്‍ ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വൈകിട്ട് വാത്തികുളം പാപ്പാടി ജങ്ഷനിൽ നടന്ന അനുസ്‌മരണ യോഗം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. വർഗീസ് അധ്യക്ഷനായി. സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ, ഡോ. കെ മോഹൻകുമാർ, കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments