Deshabhimani

കെ കുഞ്ഞുകുഞ്ഞിനെ അനുസ്മരിച്ചു

anusmaranam

കെ കുഞ്ഞുകുഞ്ഞ് അനുസ്മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 12:58 AM | 1 min read

മാവേലിക്കര

പുരോഗമന കലാസാഹിത്യസംഘം മാവേലിക്കര ഏരിയ വൈസ് പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന കെ കുഞ്ഞുകുഞ്ഞിന്റെ ഒന്നാം ചരമവാർഷികം മാവേലിക്കര എ ആർ രാജരാജവർമ്മ സ്മാരകത്തിൽ (ശാരദ മന്ദിരം) ആചരിച്ചു. അനുസ്മരണയോഗം കുഞ്ഞുകുഞ്ഞിന്റെ "വേനൽ’ എന്ന നോവൽ പ്രകാശനം ചെയ്ത് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ് പുസ്തകം ഏറ്റുവാങ്ങി. ജയദേവ് പാറക്കാട്ട് അധ്യക്ഷനായി. ഡോ. ആർ ശിവദാസൻ പിള്ള പുസ്തകം പരിചയപ്പെടുത്തി. ഡോ. പി കെ സുലോചന, പ്രൊഫ. വി ഐ ജോൺസൺ, പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ, മുരളി തഴക്കര, ഡോ. ബി അബുരാജ് എസ് ശ്രീകുമാർ, വി കെ ഷാജി, പ്രൊഫ. ടി എം സുകുമാര ബാബു, രാഘവൻ, ജെ ഉണ്ണിക്കൃഷ്ണക്കുറുപ്പ്, സാം പൈനുംമൂട് എന്നിവർ സംസാരിച്ചു. പ്രൊഫ. സ്മിത എം ജാസ്മിൻ സ്വാഗതവും ഗോപകുമാർ വാത്തികുളം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home