അഖിലേന്ത്യാ സഹകരണ വാരാഘോഷം
താലൂക്ക്തല ഉദ്ഘാടനവും സെമിനാറും

കാർത്തികപ്പള്ളി താലൂക്ക്തല സഹകരണ വാരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
അഖിലേന്ത്യാ സഹകരണ വാരാഘോഷ താലൂക്ക്തല ഉദ്ഘാടനവും സെമിനാറും കായംകുളം സഹകരണ ബാങ്ക് എ 421ൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ഹരികുമാർ അധ്യക്ഷനായി.കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി ഗാനകുമാർ മുഖ്യപ്രഭാഷണം നടത്തി. കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസിം, എസ് ജയദേവൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ജെസി കോശി, സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ, എ ഷാജഹാൻ, എസ് കേശുനാഥ്, വാമാക്ഷി, കെ ഗോപിനാഥൻ, ഒ പരമേശ്വരൻ പിള്ള, കെ ദേവദാസൻ, സി എ അൻഷാദ്, സുജിത്ത് സത്യൻ, നയന എസ് കുമാർ, സി എസ് അശ്വനി ശങ്കർ എന്നിവർ സംസാരിച്ചു. സഹകരണ സംഘങ്ങളുടെ വൈവിധ്യവൽക്കരണവും മുന്നേറ്റവും എന്ന സെമിനാറിൽ റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ ഷാജി ജനാർദനൻ വിഷയം അവതരിപ്പിച്ചു. അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി കായംകുളം വില്ലേജ് സർവീസ് സഹകരണ ബാങ്ക് 1596ൽ ബാങ്ക് പ്രസിഡന്റ് പി ഗാനകുമാർ പതാക ഉയർത്തി. സെക്രട്ടറി ആർ ബിജു പ്രതിജ്ഞ ചൊല്ലി. ജീവനക്കാരായ എം ടി രാജി, വി സുനിത, എ അക്ബർ, രാധിക സന്തോഷ്, എ ജലജ, വി വിനോദ് കുമാർ, എസ് ആശ, എസ് ശ്രീകുമാർ, എസ് മനീഷ് എന്നിവർ സംസാരിച്ചു. കണ്ടല്ലൂർ സർവീസ് കോ-–ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 2166ൽ പ്രസിഡന്റ് എം രാമചന്ദ്രൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എം രാജഗോപാൽ, ഭരണസമിതി അംഗങ്ങളായ ആർ വിജയൻ, വി അനിൽബോസ്, ഡി ഉദയൻ, എൻ വിനോദ്, ടി ചന്ദ്രിക, വിനയ രമണൻ, കെ ദേവദാസ്, എസ് അനീഷ്, സെക്രട്ടറി ഹണികുമാർ എന്നിവർ പങ്കെടുത്തു.








0 comments